DIGITAL LESSON PLAN 3


Name of the teacher: Rugma.P. R
Subject: രസതന്ത്രം
Unit:   അലോഹങ്ങൾ
Class:  9

Curricular objective: 
ഹൈഡ്രജൻ എന്ന അലോഹത്തിന്റെ ഉപയോഗങ്ങൾ മനസ്സിലാക്കി നിത്യജീവിതത്തിൽ പ്രയോഗിക്കും
Content analysis:
Terms: കലോറിക മൂല്യം
Facts:  സാന്ദ്രത കുറഞ്ഞ ജ്വലന സ്വഭാവമുള്ള വാതകമാണ് ഹൈഡ്രജൻ .
Concepts: ആസിഡും ലോഹങ്ങളും ചേർന്ന് പ്രവർത്തിച്ച് ഹൈഡ്രജൻ ഉണ്ടാകുന്നു.
ഹൈഡ്രജൻ വളരെയധികം ഉപയോഗങ്ങളുള്ള ഒരു വാതകമാണ്.

Learning outcome: ഹൈഡ്രജൻ എന്ന അലോഹത്തിന്റെ സവിശേഷതകളും ഉപയോഗങ്ങളും മനസ്സിലാക്കുന്നു.

Process skills: നിരീക്ഷണം, വിശകലനം

Pre requisite: ഹൈഡ്രജൻ വാതകത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ


Transactional phase:
Introduction:
എല്ലാവർക്കും ഒരിക്കില്ലെങ്കിലും ആകാശയാത്ര ചെയ്യാൻ തോന്നിയിട്ടുണ്ടോ ?വലിയ ബലൂണിൽ യാത്ര ചെയ്യുന്നത് കണ്ടിട്ടില്ലേ.?ഈ വീഡിയോ കാണു.

https://youtu.be/MYRw4axbA1E
ഈ ബലൂണുകളിൽ നിറച്ചിരിക്കുന്ന വാതകം ഹൈഡ്രജൻ ആണെന്ന് അറിയാമല്ലോ. ഭാരം കുറവായതിനാൽ ആണ് ബലൂണുകളിൽ ഹൈഡ്രജൻ ഉപയോഗിച്ചത്.
ഹൈഡ്രജൻ എന്ന അലോഹത്തിന്റെ മറ്റു പ്രേത്യേകതകൾ പഠിക്കാം.

പ്രവർത്തനം 1
ഹൈഡ്രജൻ നിർമിക്കാൻ സാധിക്കുമോ ?ഒരു പരീക്ഷണം കാണു.

https://youtu.be/sg1tbG2MWuI

ക്രോഡീകരണം
ആസിഡും ലോഹങ്ങളും തമ്മിൽ പ്രവർത്തിച്ചു ഹൈഡ്രജൻ ഉണ്ടാകുന്നു. 

Zn + 2Hcl   ~ H2 +Zncl2

Hots question
Hcl ഉം മഗ്നീഷ്യവും തമ്മിലുള്ള രാസപ്രവത്തനത്തിന്റെ സമവാക്യം എഴുതുക.   

പ്രവർത്തനം 2'
ഹൈഡ്രജന്റെ  അറ്റോമിക മാസ്സ് അറ്റോമിക നമ്പർ എന്നിവ അറിയാമല്ലോ. ഹൈഡ്രജന്റെ ഐസോടോപ്പുകളെക്കുറിച്ചു അറിയേണ്ടേ ? ഈ വീഡിയോയിലൂടെ മനസിലാക്കൂ

https://youtu.be/Brj6EC1XGj0

ക്രോഡീകരണം
ഹൈഡ്രജന്റെ മൂന്നു ഐസോടോപ്പുകളാണ് പ്രൊട്ടിയം,  ഡ്യുറ്റീരിയം ,ട്രിഷിയം എന്നിവ

Hots question
ഹൈഡ്രജന്റെ ഐസോടോപ്പുകൾ ചേർന്നുണ്ടാകുന്ന സംയുക്തങ്ങളേത്  .അവയുടെ ഉപയോഗമെന്തെല്ലാം?

പ്രവർത്തനം 3
ഹൈഡ്രജൻ വായുവിലും ജലത്തിലും കൂടാതെ അനേകം സംയുക്തതങ്ങളിലും കാണപ്പെടുന്നു. ഏതെല്ലാം ആവശ്യങ്ങൾക്കായി ഹൈഡ്രജൻ ഉപയോഗിക്കാം എന്ന്  അറിയുവാനായി ഈ വീഡിയോ കാണാം  .
https://youtu.be/v4mVT93leWc

ക്രോഡീകരണം
ഹൈഡ്രജൻ എന്ന അലോഹത്തിന്റെ ഉപയോഗങ്ങൾ
* സംയുക്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കാം.
* ഇന്ധനമായി ഉപയോഗിക്കാം
* അമോണിയ, മെഥനോൾ എന്നിവയുടെ വ്യാവസായിക നിർമാണത്തിന് ഉപയോഗിക്കാം.
* ഹൈഡ്രജൻ ഫ്യൂവൽ സെല്ലിൽ ഉപയോഗിക്കുന്നു.
*പൂരിത എണ്ണകളെ അപൂരിതമാക്കാൻ

Hots question
ഉയർന്ന കലോറിക മൂല്യം ഉണ്ടായിട്ടും ഹൈഡ്രജൻ ഇന്ധനമായി വ്യാപകമായി ഉപയോഗിക്കാത്തത്?

തുടർപ്രവർത്തനം
ഇന്ധനങ്ങളുടെ ഉപയോഗം മൂലം എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് കണ്ടെത്തു.
ഹൈഡ്രജൻ ഒരു ഇന്ധനമായി ഉപയോഗിച്ചാൽ ഇവയിൽ എന്തിനെല്ലാം പരിഹാരമാകും  എന്ന് കണ്ടെത്തുക.

Comments

Popular posts from this blog

DIGITAL LESSON PLAN 2

DIGITAL LESSON PLAN 7