DIGITAL LESSON PLAN 4


Name of the teacher:രുഗ്മ. പി.ആർ
Subject:        
അടിസ്ഥാനശാസ്ത്രം
Unit:  ഫൈബറുകളും പ്ലാസ്റ്റിക്കുകളും.
Topic:  പോളിമെറുകൾ, മനുഷ്യ നിർമ്മിത ഫൈബറുകൾ
Class:  8

Curricular objective
പോളിമെറുകളുടെയും ഫൈബറുകളുടെയും ഗുണദോഷങ്ങൾ മനസ്സിലാക്കി നിത്യ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ.

Content analysis
Terms :പോളിമെറുകൾ, മോണോമേറുകൾ 

Concepts:
അനേകം  ലഘുതന്മാത്രകൾ  ചേർന്നുണ്ടാകുന്ന ബൃഹത് തന്മാത്രകൾ ആണ് പോളിമെറുകൾ.
Process skill:
തരംതിരിക്കൽ, ആശയരൂപീകരണം.
Learning outcome:
പോളിമെറുകൾ തിരിച്ചറിഞ്ഞു തന്മാത്രാഘടന വിശദീകരിക്കാൻ കഴിയുന്നു.
പ്രകൃതിദത്ത പോളിമെറുകളും മനുഷ്യ നിർമിത പോളിമെറുകളും തരം തിരിക്കാൻ കഴിയുന്നു. അവയുടെ മേന്മകളും പരിമിതികളും വിലയിരുത്താൻ കഴിയുന്നു.
Pre requisite:
ഫൈബറുകളുടെ ഉപയോഗങ്ങളെ കുറിച്ചുള്ള അറിവ്.
Values and attitudes:
ശാസ്ത്രീയ മനോഭാവം വളർത്തുന്നു.
Transactional phase

Introduction
പ്ലാസ്റ്റിക്കിന്റെ വരവോടെ നമ്മുടെയെല്ലാം ജീവിതങ്ങൾ മാറിമറിഞ്ഞു. എന്നാൽ അവ ഇപ്പോൾ വളരെ അധികം ഭീഷണിയും ഉയർത്തുന്നില്ലേ. ഈ വീഡിയോ ശ്രദ്ധിക്കു.
https://youtu.be/73sGgmZoMBQ
ഇന്ന് ഒരു ദിവസം തന്നെ ഇത്തരത്തിലുള്ള ഏതെല്ലാം വസ്തുക്കൾ ഉപയോഗിച്ചു എന്ന് ചിന്തിക്കുക. പ്ലാസ്റ്റിക് ഉൾപ്പെടുന്ന പോളിമർ എന്ന വിഭാഗത്തെ പറ്റി നമുക്ക് കൂടുതൽ പഠിക്കാം.

പ്രവർത്തനം 1
എന്താണ് പോളിമർ തന്മാത്രകൾ എന്ന് അറിയണ്ടേ. അവ എങ്ങിനെയാണ് രൂപം കൊള്ളുന്നത് ?വീഡിയോ കണ്ടു മനസിലാക്കാം.

rhttps://youtu.be/cm9O0CksNJ0

ക്രോഡീകരണം
മോണോമറുകൾ എന്ന് അറിയപ്പെടുന്ന ലഘു തന്മാYത്രകൾ ചേർന്ന് ഉണ്ടാകുന്ന ബൃഹത് തന്മാത്രകളാണ് പോളിമറുകൾ. അവയെ മനുഷ്യനിർമിതം, പ്രകൃതിദത്തം എന്നിങ്ങനെ തരംതിരിക്കാം.

Hotsquestion
പ്രോട്ടീൻ, പൊളിത്തീൻ, നൈലോൺ, റയോൺ, ഡി. എൻ. എ, ചണം, സിൽക്ക് എന്നിവയെ പ്രകൃതിദത്തം എന്നും മനുഷ്യനിർമിതം എന്നും തരംതിരിക്കു.

പ്രവർത്തനം2
എല്ലാ പോളിമെറുകളും ഒരുപോലെയാണോ. അവയുടെ ഭൗതികവ്യത്യാസങ്ങൾ അനുസരിച്ചുള്ള  തരംതിരിവ് എങ്ങിനെയെന്ന് നോക്കാം

https://youtu.be/26pNs2ISF3M

ക്രോഡീകരണം
പോളിമെറുകളെ അവയുടെ ഭൗതിക സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു.
ഫൈബർ
പ്ലാസ്റ്റിക്
റബ്ബർ

Hotsquestion
ഒരു കാറിൽ ഫൈബർ, പ്ലാസ്റ്റിക്ക്‌, റബ്ബർ എന്നിവ ഏതെല്ലാം ഭാഗങ്ങൾ നിർമിക്കാൻ ഉപയോഗപ്പെടുത്തുന്നു ?
പ്രവർത്തനം 3
പ്രകൃതിദത്ത പോളിമറുകളും മനുഷ്യനിർമിത പോളിമറുകളും വസ്ത്ര നിർമാണത്തിന് ഉപയോഗിക്കും എന്നറിയാമല്ലോ. ഇവയിൽ ഏതായിരിക്കും മെച്ചപ്പെട്ടത് ?
അവയുടെ ഗുണവും ദോഷവും കണ്ടു നോക്കു.
https://youtu.be/9QmTnHNb8ro

ക്രോഡീകരണം
പ്രകൃതിദത്ത ഫൈബറുകൾ നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും മതിയാകുന്നില്ല. അവയ്ക്കു മേന്മകൾ പലതുണ്ടെങ്കിലും ചില ഗുണങ്ങൾ ഉണ്ടാകില്ല. ഈ പരിമിതികൾ മറികടക്കാൻ രസതന്ത്ര മാർഗത്തിലൂടെ കൃത്രിമ പോളിമെറുകൾ ഉണ്ടാക്കുന്നു.

Hotsquestion
കൃത്രിമ നൂൽതരങ്ങൾക്കൊപ്പം പ്രകൃതിദത്ത വസ്തുക്കൾ കൂട്ടിച്ചേർത്തു വ്യാപകമായി ഉപയോഗിക്കാനുള്ള കാരണമെന്ത്. ?

തുടർപ്രവർത്തനം
വീട്ടിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഫൈബർ, പ്ലാസ്റ്റിക്, റബ്ബർ എന്നിവകൊണ്ട് നിർമ്മിതമായവ ഏതെല്ലാം ?ഇവയിൽ പുനരുപയോഗിക്കാൻ കഴിയുന്നവ ഏതെല്ലാം എന്ന് കണ്ടെത്തുക.


Polymer PPT


Comments

Popular posts from this blog

DIGITAL LESSON PLAN 2

DIGITAL LESSON PLAN 7