DIGITAL LESSON PLAN 8

Name of the teacher trainee: RUGMA.P.R
Name of the school:st Joseph's H .S , Enamavu
Subject: Chemistry
Unit: ആസിഡുകൾ , ആൽക്കലികൾ 
Topic:ഓക്സ്സൈഡുകൾ  ജലവുമായുള്ള പ്രവർത്തനം .
Standard: 9 


Duration :40 minutes 

Curricular objective:
ഓക്സ്സൈഡുകൾ  ജലവുമായുള്ള പ്രവർത്തനം നീരിക്ഷണത്തിലൂടെ  മനസിലാക്കി   നിത്യ ജീവിതവുമായി ബന്ധപ്പെടുത്തി പ്രയോജനപ്പെടുത്താൻ .

content analysis:

Terms:
അമ്ല മഴ ,ലോഹ ഓക്സ്സൈഡുകൾ  , അലോഹ ഓക്സ്സൈഡുകൾ

Facts:
അമ്ല മഴ ധാരാളം പാരസ്ഥിദിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .

Concepts:
CO2 ,NO2,SO2എന്നിവ അലോഹ ഓക്സ്സൈഡുകളാണ് .പൊതുവെ അലോഹ ഓക്സ്സൈഡുകൾ ജലവുമായി പ്രവർത്തിച്ച ഉണ്ടാകുന്ന പദാർത്ഥങ്ങൾ ആസിഡ് ഗുണം കാണിക്കുന്നു .
ലോഹ ഓക്സ്സൈഡുകൾ ജലവുമായി പ്രവർത്തിച്ചു ഉണ്ടാകുന്ന സംയുക്തങ്ങൾ പൊതുവെ അൽക്കലി സ്വഭാവം കാണിക്കുന്നു .

Process skill:
നിരീക്ഷണം ,ആശയരൂപീകരണം .

Learning outcome:
ലോഹ  അലോഹ ഓക്സ്സൈഡുകൾ ജലവുമായുള്ള പ്രവർത്തന ഫലമായുണ്ടാകുന്ന പദാർത്ഥങ്ങളുടെ രാസസ്വഭാവം പരീക്ഷണങ്ങളിലൂടെ കണ്ടെത്താൻ കഴിയുന്നു .

Values and attitudes:
ശാസ്ത്രീയ മനോഭാവം വളർത്തുന്നു .

Transactional phase:

Introduction:
മാർബിൾ  കൊണ്ട് നിർമിക്കപ്പെട്ട താജ്മഹലിന്റെ യഥാർത്ഥ ഭംഗി കുറഞ്ഞു വരുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട് .ഇതിന് അമ്ല മഴ ഒരു കാരണമാണോ ?
https://www.youtube.com/watch?v=7R7MPOh34y4

എങ്ങനെയാണു അമ്ല മഴ ഉണ്ടാകുന്നത് ?

 പ്രവർത്തനം 1 
അമ്ല മഴയെ കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ .എപ്രകാരമാണ്  അമ്ല മഴ ഉണ്ടാകുന്നത് എന്ന് താഴെ  തന്നിരിക്കുന്ന ചിത്രവും വിഡിയോയും കണ്ടു മനസ്സിലാക്കു . 


അന്തരീക്ഷത്തിലെ നൈട്രജൻ വാതകം ഇടിമിന്നലുള്ളപ്പോൾ ഓക്‌സിജനുമായി ചേർന്ന് നൈട്രിക് ഓക്സൈഡും തുടർന്ന്  ഉണ്ടാകുന്നു ജലത്തിന്റെ സാനിധ്യത്തിൽ നൈട്രിക് ആസിഡ് ഉണ്ടാകും .ഫാക്ടറികൾ വാഹനങ്ങൾ എന്നിവ അധികമുള്ള സ്ഥലങ്ങളിൽ വായുമലിനീകരണ സാധ്യത വളരെ കൂടുതലാണ് അത്തരം മേഖലകളിൽ  പോലുള്ള വാതകങ്ങൾ മഴവെള്ളത്തിൽ ലയിച്ച ആസിഡുകളായി ഭൂമിയിലെത്തുന്നു.ഇത് അമ്ല മഴ എന്നറിയപ്പെടുന്നു .

ക്രോഡീകരണo
CO2 ,NO, SO2 എന്നിവ അലോഹ ഓസ്‌സൈഡുകളാണ് .പൊതുവെ അലോഹ ഓക്സ്സൈഡുകൾ ജലവുമായി പ്രവർത്തിച്ച ഉണ്ടാകുന്ന പദാർത്ഥങ്ങൾ ആസിഡ് ഗുണം കാണിക്കുന്നു .
HOTS Question
അമ്ല മഴ എന്തെല്ലാം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കാം ?

പ്രവർത്തനം 2 
മഗ്നീഷ്യം ഓക്സൈഡ് ലോഹ ഓക്സൈഡാണോ അലോഹ ഓക്സൈഡാണോ ? ഇത് ജലവുമായി പ്രവർത്തിച്ചാൽ എന്തുണ്ടാകുമെന്ന് അറിയാൻ വീഡിയോ കാണാം .

ഈ പദാർത്ഥത്തിന്റെ സ്വഭാവത്തെകുറിച്ചു എന്ത് മനസിലാക്കാം ?

ക്രോഡീകരണം 
ലോഹ ഓക്സ്സൈഡുകൾ ജലവുമായി പ്രവർത്തിച്ചു ഉണ്ടാകുന്ന സംയുക്തങ്ങൾ പൊതുവെ അൽക്കലി സ്വഭാവം കാണിക്കുന്നു .
HOTS Question
ചുവടെ കൊടുത്തിരിക്കുന്ന ഓക്സൈഡുകളെ അസിഡിക് സ്വഭാവമുള്ളവ ,ബേസിക് സ്വഭാവമുള്ളവ  എന്നിങ്ങനെ തരാം തിരിക്കു .
SO2, NO2, CaO , K2O , P2O5, NA2O, CO2, MgO

തുടർപ്രവർത്തനം 
അമ്ല മഴ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും എന്ന് കണ്ടെത്തു ?


Comments

Popular posts from this blog

DIGITAL LESSON PLAN 2

DIGITAL LESSON PLAN 3